ആഗോള ബോക്‌സ് ഓഫീസില്‍ 1300 കോടി രൂപ നേടി വമ്പന്‍ ഹിറ്റായ ‘ധുരന്തന്ധര്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ധുരന്തന്ധര്‍ ദി റിവഞ്ച്’ മാര്‍ച്ച് 19-ന് റിലീസിനൊരുങ്ങുകയാണ്. രണ്ടാം ഭാഗം റിലീസിന് മുമ്പ് തന്നെ വമ്പന്‍ തുകയ്ക്ക് ഒടിടി വില്‍പ്പന് നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുക എത്രയെന്ന് വ്യക്തമല്ലെങ്കിലും മെയ് 14-ന് ജിയോ സ്റ്റാറിലൂടെ (നേരത്തെ ജിയോ ഹോട്ട്‌സ്റ്റാര്‍) ചിത്രം സ്ട്രീം ചെയ്യുമെന്നും സൂചനകള്‍ പറയുന്നു.
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ആദ്യ ഭാഗം ഹിന്ദി ഭാഷില്‍ മാത്രമാണ് റിലീസിനെത്തിയത്. എന്നിട്ട് പോലും ചിത്രം ഇന്ത്യയില്‍ നിന്നുമാത്രം 835 കോടി രൂപ നേടി. ഇതോടെ മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ധുരന്ധര്‍ 2 എത്തും. ചിത്രം ആദ്യ ഭാഗത്തെക്കാളും കലക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷ. സാറ അര്‍ജ്ജുന്‍, മാധവന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അര്‍ജ്ജുന്‍ രാംപാല്‍ എന്നിവരായിരുന്നു 2025 ഡിസംബറില്‍ റിലീസ് ചെയ്ത ആദ്യ ഭാഗത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion