കോഴിമുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ…

By Rose Malayalam Desk

കോഴിമുട്ട ഒരു സമ്പൂര്‍ണ്ണ പോഷകാഹാരമാണ്. ശരീരത്തിന് ആവശ്യമായ ഒന്‍പത് അമിനോ ആസിഡുകള്‍ അടങ്ങിയ പ്രോട്ടീന്‍ മുട്ടയുടെ വെള്ളയിലുണ്ട് (ഏകദേശം 3.5 ഗ്രാം). എന്നാല്‍ ഒരു കോഴിക്കുഞ്ഞ് വളരാന്‍ ആവശ്യമായ എല്ലാ പ്രധാന പോഷകങ്ങളും അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. അതുകൊണ്ട് തന്നെ മുട്ട കഴിക്കുമ്പോള്‍ മഞ്ഞ ഒഴിവാക്കേണ്ട കാര്യമില്ല. ഒരു ദിവസം രണ്ട് മുട്ട വരെ മുഴുവനായി കഴിക്കുന്നത് ആരോഗ്യകരമാണ്.

മുട്ടയില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നത് ശരിയാണ്. മുമ്പ് പലരും മുട്ടയിലെ കൊളസ്‌ട്രോളിനെ പേടിച്ച് അത് കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രാന്‍സ് ഫാറ്റും സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ മറ്റ് ഭക്ഷണങ്ങളെപ്പോലെ മുട്ടയിലെ കൊളസ്‌ട്രോള്‍ അത്ര വേഗത്തില്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്താറില്ല. നിങ്ങളുടെ മറ്റ് ഭക്ഷണക്രമത്തില്‍ കൊളസ്‌ട്രോള്‍ കുറവാണെങ്കില്‍ മുട്ട ധൈര്യമായി കഴിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മുട്ട ഗുണകരമാണെങ്കിലും അത് കഴിക്കുന്ന രീതിയും കൂടെ കഴിക്കുന്ന വിഭവങ്ങളും പ്രധാനമാണ് എന്നുകൂടി ഓര്‍ക്കുക.

കോമ്പിനേഷന്‍: മുട്ടയോടൊപ്പം ബേക്കണ്‍, സോസേജ്, മറ്റ് സംസ്‌കരിച്ച മാംസങ്ങള്‍ എന്നിവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം.

പാചകരീതി: എണ്ണയില്‍ വറുത്തെടുക്കുന്ന രീതിക്ക് പകരം പുഴുങ്ങിയോ മറ്റോ കഴിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്.

ശ്രദ്ധിക്കുക: ഈ വെബ്‌സൈറ്റില്‍ വരുന്ന ആരോഗ്യസംബന്ധിയായ ലേഖനങ്ങളുടെ ഉദ്ദേശ്യം പൊതുവായ അറിവ് പകരുക മാത്രമാണ്. ഡോക്ടറുടെ കൃത്യമായ ചികിത്സയ്‌ക്കോ, നിര്‍ദ്ദേശങ്ങള്‍ക്കോ പകരമായി ഇത്തരം ലേഖനങ്ങള്‍ കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments