ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ കോൺഗ്രിഗേഷനിൽ വെച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷക്ക് സി എസ് ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നേതൃത്വം നൽകി. 19 കുട്ടികൾ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂർണ്ണ അംഗത്വം സ്വീകരിച്ചു. തുടർന്ന് നടന്ന സഭയുടെ ക്രിസ്റ്റൽ ജൂബിലി സമാപന യോഗത്തിൽ ബിഷപ്പിനോടൊപ്പം ചർച്ച് ഓഫ് അയർലണ്ട് ആർച്ച് ബിഷപ്പ്, മോസ്റ്റ്. റവ. ഡോ. മൈക്കൽ ജാക്സൺ ബിഷപ്പും പങ്കെടുത്തു.
ഇടവക വികാരി റവ. ജെനു ജോൺ അച്ചൻ്റെ യും ചർച്ച് കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഗാൽവേയിൽ വെച്ച് നടത്തപ്പെട്ട ആരാധനയിലും ബിഷപ്പ് പങ്കെടുക്കുകയും കോർക്ക് വർഷിപ്പ് സെൻ്ററിനെ പുതിയ സഭയായി പ്രഖ്യാപിക്കുകയും സെന്റ് മാർക്ക് സി എസ് ഐ കോൺഗ്രിഗേഷൻ എന്ന് പുനർനാമകരണവും നടത്തി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion