‘ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ യൂട്യൂബിൽ റിലീസ് ചെയ്തു

ഏഴരപ്പൊന്നാനയ്ക്ക് മുന്നോടിയായി ഐറിഷ് മലയാളിയായ, കെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച് വിഷ്ണു എസ് ശേഖർ സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്ന ശിവഭജൻ “ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ യൂട്യൂബിൽ” റിലീസ് ചെയ്തു. ഏറ്റുമാനൂരപ്പന്റെ മൂന്ന് ഭാവങ്ങളെ പ്രകീർത്തിക്കുന്ന ഈ ആൽബത്തിന്റെ സംവിധാനം കെ.പി പ്രസാദും, ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

ആർട്ട് & മെയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷ്  നട്ടാശ്ശേരിയുമാണ്.

ആൽബം കാണാൻ:

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion