ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങിന് വധഭീഷണി. 10 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറില്‍ നിന്ന് വാട്സാപ്പ് വോയ്സ് നോട്ടായാണ് ഭീഷണിസന്ദേശമെത്തിയത്. ഇതെത്തുടര്‍ന്ന് രണ്‍വീറിന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുലര്‍ച്ചെ ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവെപ്പ് നടന്നിരുന്നു.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൂനെയില്‍ നിന്നും അമന് ആനന്ദ് മരോട്ടെ (27), ആദിത്യ ജ്ഞാനേശ്വര്‍ ഗായകി (19), സിദ്ധാര്‍ത്ഥ് ദീപക് എന്‍പുരെ (20), സമര്‍ത്ഥ് ശിവശരണ്‍ പോമാജി (18), സ്വപ്നില്‍ ബന്ദു സകത് (23) എന്നിങ്ങനെ അഞ്ച് പേര് പൊലീസിന്റെ പിടിയിലായി. താരങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായാണ് അന്വേഷിക്കുന്നത്.
ഈയിടെ രണ്‍വീറിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത ‘ധുരന്ധര്‍’ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. 1,300 കോടിയോളം രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്നും നേടിയത്. മാര്‍ച്ച് 19-ന് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion