അയർലണ്ടിലെ ഡ്രോഹെഡയിൽ സന്ദർശനത്തിനെത്തിയ എറണാകുളം പച്ചാളം പള്ളിപ്പറമ്പിൽ പി.കെ സനുലാൽ (64) അന്തരിച്ചു. രണ്ടാഴ്ച മുമ്പ് മക്കളെ സന്ദർശിക്കാനായാണ് അദ്ദേഹം അയർലണ്ടിൽ എത്തിയത്.
പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കുടുംബം
ഭാര്യ: ഉമാദേവി.
മക്കൾ:
ശ്രീകുമാർ (ഡ്രോഹെഡയിൽ താമസം)
നവമി (സിറ്റി വെസ്റ്റിൽ താമസം)
മരുമക്കൾ: നയന, നിതിൻ.
പൊതുദർശനവും സംസ്കാരവും സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
സനുലാലിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടും, കുടുംബത്തിനുണ്ടായ പെട്ടെന്നുള്ള അധിക സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനും വേണ്ട സഹായം അഭ്യർത്ഥിച്ച് GoFundMe പേജ് ആരംഭിച്ചിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് GoFundMe വഴി സംഭാവനകൾ നൽകാം.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion