വെക്സ്ഫോഡില്‍ മോട്ടോർസൈക്കിൾ അപകടത്തിൽ 50-കാരനായ യാത്രികന്

വെക്സ്ഫോർഡിലെ ബാർൺടൗണിൽ വച്ചുണ്ടായ റോഡ് അപകടത്തിൽ 50-കാരനായ മോട്ടോർ സൈക്കിള്‍ യാത്രികന്‍ മരിച്ചു. ആർ738 റോഡിലെ നൊക്കീൻ പ്രദേശത്ത് വച്ച് ഇന്നലെ വൈകുന്നേരം 6.15 നായിരുന്നു സംഭവം നടന്നത്.

ഇയാൾ സംഭവസ്ഥലത്ത് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനക്കായി വാട്ടർഫോർഡ് സർവകലാശാലാ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ മറ്റ് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് ഗാര്‍ഡ അറിയിച്ചു. ഗാർഡാ ഫോറൻസിക്സ് പരിശോധന നടത്തുന്നതിനാൽ R738 റോഡ് ഞായറാഴ്ച രാവിലെ വരെ അടച്ചിരിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion