അയർലണ്ട് മലയാളി ജേക്കബ് എബ്രഹാമിന്റെ സഹോദരൻ തോമസ് കെ. എബ്രഹാം അന്തരിച്ചു

By Rose Malayalam Desk

വാട്ടര്‍ഫോര്‍ഡിൽ താമസിക്കുന്ന മലയാളി ജേക്കബ് എബ്രഹാമിന്റെ സഹോദരന്‍ കുടുക്കച്ചിറ വീട്ടില്‍ തോമസ് കെ. എബ്രഹാം (30) ദുബായില്‍ വച്ച് അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പൈസക്കരി സ്വദേശികളായ എബ്രഹാം- ലീലാമ്മ ദമ്പതികളുടെ മകനാണ്. ദുബായിലെ ജബല്‍ അലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിചെയ്തു വരികയായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിശ്രമിത്തിലായിരുന്ന തോമസിനെ, പിന്നീട് സഹപ്രവര്‍ത്തകര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷമാണ് സംസ്‌കാരം.

ജേക്കബിനെ കൂടാതെയുള്ള മറ്റ് സഹോദരങ്ങള്‍: ഷിജി (എടപ്പുഴ), ജെയ്‌സി (ഫോറസ്റ്റ് ഓഫീസര്‍, ആറളം)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW