സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും കൃത്യമായ മറുപടി നൽകി കൈയടി നേടാറുള്ള നടിയായ മീനാക്ഷി അനൂപ്, തന്നെ ‘കഴുത’ എന്ന് വിളിച്ച വ്യക്തിക്ക് നൽകിയത് കുറിക്ക് കൊള്ളുന്ന മറുപടി. തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ച വിജോയ് വർഗീസ് എന്നയാളുടെ അധിക്ഷേപ കമന്റിന്, കേട്ടുകേൾവികളെക്കാൾ ശാസ്ത്രീയമായ അറിവുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് പരിഹാസ രൂപേണ മീനാക്ഷി മറുപടി നൽകിയിരിക്കുന്നത്.
‘നീയൊരു കഴുതയാണ്’ എന്നായിരുന്നു ഈ വ്യക്തി മീനാക്ഷിയുടെ ഒരു മുൻ പോസ്റ്റിന് ഇട്ട കമന്റ്. ഇതിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ചുകൊണ്ട് മീനാക്ഷി നൽകിയ മറുപടി പോസ്റ്റിൽ, കഴുത ബുദ്ധിയില്ലാത്ത മൃഗമാണെന്ന പൊതുവായ ധാരണ തെറ്റാണെന്നും, ശാസ്ത്രീയ കണ്ടെത്തലുകൾ പ്രകാരം ഉയർന്ന ബുദ്ധിശക്തിയുള്ള ജീവികളിൽ ഒന്നാണ് കഴുതയെന്നും മീനാക്ഷി പറയുന്നു. അവ മനുഷ്യർ പറയുന്നത് അതേപടി അനുസരിക്കാത്തത് അവയ്ക്ക് സ്വന്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുള്ളതുകൊണ്ടാണെന്നും വൈശാഖൻ തമ്പി, വിജയകുമാർ ബ്ലാത്തൂർ എന്നിവരുടെ വീഡിയോകൾ റഫറൻസായി നൽകിക്കൊണ്ട് മീനാക്ഷി വിശദീകരിച്ചു. കേട്ടുകേൾവി വിശ്വസിക്കുന്നവരാണ് യഥാർത്ഥത്തിൽ വിവരദോഷികൾ എന്ന് കൂട്ടിച്ചർക്കാനും അവർ മറന്നില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion