ഡബ്ലിനിൽ 188,000 യൂറോയും, മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

By Rose Malayalam Desk

കൗണ്ടി ഡബ്ലിനിലെ സ്വോര്‍ഡ്‌സില്‍ 188,000 യൂറോ പണവും, മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. പ്രദേശത്തെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള പ്രതി, 188,450 യൂറോ പണവും, ലഹരിമരുന്നായ കൊക്കെയ്‌നുമായി അറസ്റ്റിലായത്. ഒപ്പം തെളിവ് സംബന്ധിയായ മറ്റ് ചിലതും ഗാര്‍ഡ് പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW