താലയിൽ വാനിൽ കടത്തുകയായിരുന്ന 700,000 യൂറോയുടെ കഞ്ചാവ് പിടികൂടി

ഡബ്ലിനിലെ താലയില്‍ 36.5 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ (GNDOCB), റവന്യൂ കസ്റ്റംസുമായി ചേര്‍ന്ന് വെള്ളിയാഴ്ച നടത്തിയ ഓപ്പറേഷനിലാണ് വാനില്‍ കടത്തുകയായിരുന്ന 700,000 യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടിയത്. തുടര്‍പരിശോധനയില്‍ 30,000 യൂറോ വിലയുള്ള ഹെര്‍ബല്‍ കഞ്ചാവും പിടികൂടി.

സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion