അയർലണ്ടിൽ പ്രളയസാധ്യത: വിവിധ കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ

By Rose Malayalam Desk

മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വിവിധ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Wexford, Wicklow, Cavan, Monaghan, Cork, Tipperary, Waterford എന്നീ കൗണ്ടികളിൽ ഇന്നലെ (ചൊവ്വ) രാത്രി 11 മണിക്ക് നിലവിൽ വന്ന യെല്ലോ റെയിൻ വാണിങ് ഇന്ന് (ബുധനാഴ്ച്ച) രാത്രി 11 മണി വരെ തുടരും. നേരത്തെ നനഞ്ഞു കിടക്കുന്ന നിലത്ത് വീണ്ടും മഴ പെയ്യുന്നത് വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW