മോഹൻലാലിന് 20 ലക്ഷം വരെ, മമ്മൂട്ടിക്ക് 15, ബാബു ആന്റണിക്ക് 12 ലക്ഷം! മലയാള നടീനടന്മാർ 1990-കളിൽ വാങ്ങിയിരുന്ന പ്രതിഫല കണക്ക് പുറത്ത്

By Rose Malayalam Desk

സിനിമാ താരങ്ങളുടെ പ്രതിഫലം അറിയാൻ എക്കാലവും പ്രേക്ഷകർക്ക് കൗതുകമാണ്. ഇന്നു പലരും ഒരു സിനിമയിൽ അഭിനയിക്കാൻ കോടികൾ പ്രതിഫലമായി വാങ്ങുമ്പോൾ 1990-കളിൽ മലയാള നടീനടൻമാർ വാങ്ങിയിരുന്ന പ്രതിഫലത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരു പഴയകാല മാഗസിനിൽ അന്നത്തെ നിർമ്മാതാക്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ഏകദേശ കണക്കാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാഗസിനിലെ വാർത്ത പ്രകാരം അക്കാലത്ത് മോഹൻലാൽ ഒരു സിനിമയ്ക്കായി വാങ്ങിയിരുന്നത് 15 മുതൽ 20 ലക്ഷം രൂപ വരെ ആയിരുന്നു. 15 ലക്ഷം ആയിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയിരുന്നത് 12 ലക്ഷം രൂപ ആയിരുന്നു.

അതേസമയം അക്കാലത്ത് സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ബാബു ആന്റണി 10 മുതൽ 12 ലക്ഷം വരെ വാങ്ങിയിരുന്നു എന്ന് മാഗസിൻ പറയുന്നു. ജയറാം അഞ്ച് മുതൽ ഏഴ് ലക്ഷം വരെയും ആയിരുന്നു വാങ്ങിയിരുന്നത്.

നായിക നടിമാരിൽ ഖുശ്ബു അഞ്ച് ലക്ഷം, ശോഭന രണ്ടര ലക്ഷം, പ്രിയ രാമൻ രണ്ട് ലക്ഷം, ഉർവശി ഒന്നര ലക്ഷം എന്നിങ്ങനെ ആയിരുന്നു പ്രതിഫലം.

സഹതാരങ്ങളിൽ രണ്ട് ലക്ഷം ആയിരുന്നു ജഗതി ശ്രീകുമാറിന്റെ പ്രതിഫലം. തിലകനും, രാജൻ പി ദേവിനും ഒന്നര ലക്ഷം വീതമായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്.

നരേന്ദ്ര പ്രസാദിന് ഒന്നേകാൽ ലക്ഷം, കവിയൂർ പൊന്നമ്മയ്ക്ക് ഒരു ലക്ഷം എന്നിങ്ങനെ ലഭിച്ചപ്പോൾ, ജഗദീഷിനും, ചിപ്പിക്കും, ഇന്ദ്രൻസിനും ഒരു ലക്ഷവും വീതവുമായിരുന്നു പ്രതിഫലം. സിൽക്ക് സ്മിതയ്ക്ക് ഒരു ഡാൻസിന് ഒരു ലക്ഷം വീതമായിരുന്നു ലഭിച്ചിരുന്നത്.

ഇതെല്ലാം ശരാശരി പ്രതിഫലമാണെന്നും ആളുകളും വ്യക്തിബന്ധങ്ങളും അനുസരിച്ച് നിരക്കുകളിൽ മാറ്റം വരാമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments