സൂര്യയും ജ്യോതികയുമായുള്ള പ്രണയവും, വിവാഹവും തമിഴകത്ത് വലിയ വാര്‍ത്തയായിരുന്നു. പെര്‍ഫക്ട് ജോഡി എന്ന നിലയില്‍ ഇപ്പോഴും ഇരുവരും ജീവിതം തുടരുകയാണ്. സൂര്യയെ ജ്യോതികയുമായി ചേര്‍ത്തുവച്ച ‘അയോഗ്യപ്പയല്‍’ നടി രാധികയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യയുടെ പിതാവ് ശിവകുമാര്‍.
തമിഴിലെ മുന്‍കാല നായികയാണ് ശരത്കുമാറിന്റെ ഭാര്യ കൂടിയായ രാധിക ശരത്കുമാർ. ആദ്യ കാലത്ത് രാധികയ്ക്കൊപ്പം ശിവകുമാറും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ രാധികയ്ക്കൊപ്പം സൂര്യയും സ്ക്രീന്‍ പങ്കുവച്ചിട്ടുണ്ട്.
സൂര്യയും ജ്യോതികയും ഒന്നിക്കാന്‍ രാധിക കാരണമായത് എങ്ങനെയെന്ന് ഗലാട്ട തമിഴിന് നല്കിയ ഒരു അഭിമുഖത്തിലൂടെയാണ് ശിവകുമാറും രാധികയും ഓര്‍ത്തെടുക്കുകയാണ്.
‘സെറ്റില്‍ സൂര്യ വളരെ സൈലന്റാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധൈര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാന്‍ പറയും. ആ സിനിമയില്‍ ജ്യോതികയാണ് നായിക. ഒരു മൂലയില്‍ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാന്‍ പറയും’.- രാധിക ശരത്കുമാര് പറഞ്ഞു.
‘വെറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്’ എന്നാണ് തമാശയോടെ രാധികയെ ചൂണ്ടി ശിവകുമാര്‍ പറഞ്ഞത്.
‘അവര്‍ ചുമ്മാതിരുന്നേനെ. ഇവള് അവരെ ഇളക്കി വിട്ടു. ഇന്നവന് രണ്ട് കുട്ടികളുടെ അച്ഛനായി.’- ശിവകുമാര്‍ പറഞ്ഞു.
എന്നാല്‍ തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു എന്നും, പ്രശ്നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു എന്നും ശിവകുമാര്‍ പറയുന്നു. ‘നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ ഞങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ടുമടക്കി’- ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion