അയർലണ്ട് തണുത്ത് വിറയ്ക്കും, താപനില മൈനസ് 3-ലേയ്ക്ക്; രാജ്യമെങ്ങും ഐസ് വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്

അന്തരീക്ഷ താപനില കുത്തനെ കുറയുകയും, ശക്തമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുമെന്ന പ്രവചനത്തെ തുടര്‍ന്ന് രാജ്യമെങ്ങും യെല്ലോ ലോ ടെംപറേച്ചര്‍/ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (വെള്ളിയാഴ്ച) രാത്രി 9 മണിക്ക് നിലവില്‍ വരുന്ന വാണിങ് ശനിയാഴ്ച രാവിലെ 10 മണി വരെ തുടരും.

ഇന്നും നാളെയും താപനില മൈനസ് മൂന്ന് ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഇത് രാജ്യത്ത് പലയിടത്തും മഞ്ഞുറഞ്ഞ് മഞ്ഞുകട്ടകളും, ഐസ് പാളികളും രൂപപ്പെടാന്‍ ഇടയാക്കും. റോഡില്‍ ഐസ് പാളികള്‍ രൂപപ്പെടുന്നത് വാഹനം തെന്നിപ്പോകുന്നതിലേയ്ക്ക് നയിക്കുമെന്നതിനാല്‍, ഡ്രൈവര്‍മാര്‍ വേഗത കുറച്ചും, അതീവജാഗ്രതയോടെയും വാഹനമോടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

നോർത്തേൺ അയർലണ്ടിലെ Antrim, Down, Tyrone, Derry എന്നീ കൌണ്ടികളിലും ഇന്ന് (വെള്ളി) വൈകിട്ട് 8 മണി മുതൽ ശനിയാഴ്ച രാവിലെ 10 മണി വരെ യുകെ കാലാവസ്ഥാ വകുപ്പ് യെല്ലോ സ്നോ-ഐസ് വാണിങ് നൽകിയിട്ടുണ്ട്. ശക്തമായ തണുപ്പ് ഇവിടെയും മഞ്ഞുറഞ്ഞ് ഐസ് പാളികൾ രൂപപ്പെടാന്‍ ഇടയാക്കും.

അതേസമയം ഡബ്ലിന്‍, വിക്ക്‌ലോ എന്നീ കൗണ്ടികളില്‍ ഇന്ന് പുലര്‍ച്ചെ 2.36 മുതല്‍ നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് പകല്‍ 12 മണിക്ക് അവസാനിക്കും. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴ എയർപോർട്ടിലേയ്ക്ക് അടക്കമുള്ള റോഡുകളിൽ വെള്ളം കയറാനും, റോഡുകൾ അടച്ചിടാനും കാരണമായിട്ടുണ്ട്. ചിലയിടങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW