റോഡ് സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായി കേരളാ പൊലീസ് പങ്കുവച്ച വീഡിയോയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കമന്റ് വൈറല്‍. ദുല്‍ഖറും, കല്യാണിയും അഭിനയിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ഒരു സീന്‍ ‘ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്യുവോ…’ എന്ന ക്യാപ്ഷനോടെയാണ് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്ക്’ എന്നും കേരള പൊലീസ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ ദുല്‍ഖറിന്റെ കമന്റും വന്നു.
‘ഹെല്‍മറ്റ് മസ്റ്റ്’ ആണ് എന്നാണ് ദുല്‍ഖര്‍ കമന്റ് ചെയ്തിരിക്കുന്നത്. ധാരാളം പേര്‍ കമന്റിന് ലൈക്കും നല്‍കി. ഇരുചക്രയാത്രയിലെ ഹെല്‍മറ്റ് ഉപയോഗം ബാധ്യപ്പെടുത്താനായി പൊലീസ് സ്വീകരിച്ച ഈ വ്യത്യസ്തമായ ആശയം ഇതോടെ കൈയടി നേടുകയാണ്.
അതേസമയം മലയാളത്തില്‍ ‘ഐ ആം ഗെയിം’ ആണ് ദുല്‍ഖറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് വിവരം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion