കാർലോയിൽ 1.7 മില്യൺ ഹെറോയിനുമായി ഒരാൾ അറസ്റ്റിൽ

1.7 മില്യണോളം വിലവരുന്ന ഹെറോയിനുമായി സ്ത്രീ അറസ്റ്റില്‍. ഞായറാഴ്ച കാര്‍ലോയില്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ നിന്നുമാണ് ഗാര്‍ഡ ആദ്യഘട്ടത്തില്‍ 136,000 യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടിയത്. പിന്നീട് നടന്ന തുടര്‍പരിശോധനകളില്‍ കാര്‍ലോ ടൗണിലെ ഒരു വീട്ടില്‍ നിന്നും 12 കിലോഗ്രാം ഹെറോയിനും കണ്ടെടുക്കുകയായിരുന്നു. മറ്റ് ചില മയക്കുമരുന്നുകളും ഒപ്പം പിടിച്ചെടുത്തിട്ടുണ്ട്.

ഹെറോയിന്റെ മാത്രം വിപണിവില 1.68 മില്യണ്‍ യൂറോ വരും. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion