വിഷവസ്തു സാന്നിദ്ധ്യം: കുട്ടികൾക്കായുള്ള എതാനും ബാച്ച് Aptamil, Cow & Gate ഭക്ഷ്യോൽപ്പന്നങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കുന്നതായി കമ്പനി

By Rose Malayalam Desk

കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ഉല്‍പ്പന്നങ്ങള്‍ കൂടി തിരിച്ച് വിളിച്ച് Danone. Bacillus cereus എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന cereulide എന്ന വിഷപദാര്‍ത്ഥമാണ് Danone പുറത്തിറക്കുന്ന Aptamil, Cow & Gate infant formula എന്നിവയുടെ ഏതാനും ബാച്ച് ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പും കമ്പനി കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ ചില ബാച്ചുകൾ തിരിച്ചെടുക്കുന്നതായി അറിയിച്ചിരുന്നു.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുടെ പട്ടിക:

 

Product name Pack size Expiry dates
Aptamil 1, From Birth, First Infant Milk 800g 05-07-2026
14-07-2026
24-07-2026
03-08-2026
03-09-2026
31-10-2026
11-11-2026
26-11-2026
Aptamil 2, 6-12 months, Follow on milk 800g 07-06-2026
12-07-2026
20-07-2026
30-07-2026
17-09-2026
26-10-2026
28-10-2026
21-11-2026
05-12-2026
20-12-2026
Aptamil Hungry, 1 From Birth, First Infant Milk 800g 31-07-2026
16-11-2026
24-02-2027
Cow & Gate Anti-Reflux From Birth 800g 01-08-2026
16-12-2026
Cow & Gate Hungry First Infant Milk From Birth 800g 05-07-2026
05-01-2027
Cow & Gate 1, First Infant Milk from Birth 800g 10-06-2026
07-07-2026
03-08-2026
20-09-2026
30-10-2026
08-11-2026
11-12-2026
05-01-2027

ഫ്രഞ്ച് കമ്പനിയായ Danone, അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും, മറ്റ് രാജ്യങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നുമുണ്ട്.

അകത്ത് ചെന്നാല്‍ മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകുന്ന വിഷവസ്തുവാണ് cereulide. കുട്ടികള്‍ക്കായി തയ്യാറാക്കുന്ന ഭക്ഷ്യോല്‍പ്പന്നത്തിലെ ഒരു ചേരുവയായ ARA oil-യിലില്‍ cereulide കലര്‍ന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് തന്നെയാണ് ഈയിടെ നെസ്ലേയുടെ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതിനും കാരണമായത്. ചൈനയിലാണ് ഈ ARA oil നിര്‍മ്മിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്, കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

സംശയനിവാരണത്തിനായി ബന്ധപ്പെടാൻ:

https://www.aptaclub.ie

https://www.candgbabyclub.ie/

1800 22 1234 (Aptamil)

1800 570 570 (Cow & Gate)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments