അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും യൂറോസോണില്‍ ഏറ്റവുമധികം പലിശ നിരക്കുള്ള അഞ്ചാമത്തെ രാജ്യമായി അയര്‍ലണ്ട് തുടരുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെ അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് പലിശയില്‍ ഇളവുണ്ടായെങ്കിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പലിശനിരക്ക് ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.
ഏപ്രിലില്‍ തുടര്‍ച്ചയായി മൂന്നാം മാസമാണ് രാജ്യത്ത് പലിശനിരക്ക് കുറയുന്നത്. മാര്‍ച്ചില്‍ ഇത് 3.77% ആയിരുന്ന പലിശനിരക്ക് ഏപ്രിലില്‍ 3.72% ആയാണ് കുറഞ്ഞത്. ഇതോടെ നിലവില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് പലിശനിരക്കിലാണ് അയര്‍ലണ്ട്.
3.34% എന്നതാണ് യൂറോസോണിലെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശനിരക്ക്. എന്നാല്‍ ഏറ്റവും കുറവുള്ള മാള്‍ട്ടയില്‍ ഇത് 1.69 ശതമാനമാണ്. ഏറ്റവും കൂടുതലുള്ള ലാത്വിയയില്‍ ആകട്ടെ 4.40 ശതമാനവും.
വരും മാസങ്ങളില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ വീണ്ടും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കും, മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നവര്‍ക്കും ഇത് ഗുണകരമാകും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion