അയർലണ്ടിലെ സീറോ മലങ്കര സഭയുടെ ആദ്യ ദേശീയ കൺവൻഷൻ നോക്കിൽ

By Rose Malayalam Desk

അയർലണ്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകൃതമായിട്ട് 17 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ആദ്യ ദേശീയ കൺവൻഷന് വേദിയൊരുങ്ങുന്നു. ഒരു ചെറിയ സമൂഹമായി 2008 സെപ്റ്റംബർ 19-ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച് ഡബ്ലിനിൽ നിന്നും തുടങ്ങിയ സഭയുടെ കീഴിൽ ഇന്ന് മൂന്ന് Mass Centers-ഉം(Dublin, Cork, Galway ) ആറ് ഇടങ്ങളിലെ Area Prayer കൂട്ടായ്മകളും (Dublin, Cork, Galway, Waterford, Limerick, Clonmel) ഉണ്ട്. 93 വർഷങ്ങൾക്കു മുൻപ് മാർ ഇവാനിയോസ് പിതാവിന്റെ പാദസ്പർശനത്തിൽ തുടക്കം കുറിച്ച മിഷൻ എന്നും സഭാ നേതൃത്വം ഇതിനെ വിശേഷിപ്പിക്കുന്നു

2025 സെപ്റ്റംബർ 27-ന് Knock International Marian Pilgrim Centre-ല്‍ വച്ചാണ് സഭയുടെ ദേശീയ കൺവൻഷൻ നടക്കുക. വിശുദ്ധ കുര്‍ബാന, റോസാരി പ്രൊസഷന്‍, കുടുംബസംഗമം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. അയർലണ്ടിലുള്ള നമ്മുടെ എല്ലാ മലങ്കര കുടുംബങ്ങളുടെയും കൂടിവരവായിട്ടാണ് ഈ വർഷം മുതൽ പരിപാടി ക്രമീകരിക്കുന്നത്. കണ്‍വന്‍ഷനിലേയ്ക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW