FreeNow-നെ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ Lyft; യൂറോപ്പിൽ ഇനി മത്സരം മുറുകും

യൂറോപ്പിലെ പ്രമുഖ ടാക്‌സി ബുക്കിങ് ആപ്പായ FreeNow-നെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ ടാക്‌സി കമ്പനിയായ Lyft. 175 മില്യണ്‍ യൂറോയ്ക്കാണ് ഏറ്റെടുക്കല്‍. 2025 പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി യൂറോപ്പിലെങ്ങും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം.

2009-ല്‍ myTaxi എന്ന പേരില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗിലാണ് FreeNow ആരംഭിച്ചത്. 2019 മുതല്‍ കാര്‍ നിര്‍മ്മാണ വമ്പന്‍മാരായ ബിഎംഡബ്ല്യുവും, മെഴ്‌സിഡസ് ബെന്‍സും ആണ് FreeNow-ന്റെ ഉടമസ്ഥര്‍. അയര്‍ലണ്ട് അടക്കം യൂറോപ്പിലെ ഒമ്പത് രാജ്യങ്ങളിലെ 150-ലധികം നഗരങ്ങളില്‍ FreeNow-വിന്റെ സേവനം ലഭ്യമാണ്.

FreeNow-നെ ഏറ്റെടുത്തുകൊണ്ട് Lyft കൂടി യൂറോപ്യന്‍ വിപണിയിലേയ്ക്ക് എത്തുമ്പോള്‍ മറ്റ് ടാക്‌സി ആപ്പുകളായ Uber, Bolt, Gett എന്നിവരെല്ലാം കടുത്ത മത്സരം ന്നെ നേരിടേണ്ടിവരും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion