3 Homebase സ്റോറുകള്‍ in B&Q-വിന് സ്വന്തം

By Rose Malayalam Desk

B&Q അയർലൻഡ് ലിമിറ്റഡ് രാജ്യത്തെ മൂന്ന് ഹോംബേസ് സ്റ്റോറുകൾ വാങ്ങാനുള്ള കരാറിലെത്തിയതായി അറിയിച്ചു. ലെറ്റർക്കെന്നി, നവൻ, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ സ്റ്റോറുകൾ €3.86 മില്യൺ ചെലവിലാണ് B&Q വാങ്ങുന്നത്. നിരവധി ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന ഹോംബേസ് സ്റ്റോറുകൾ ഈയിടെ അയര്‍ലണ്ടില്‍ പൂട്ടിയിരുന്നു.

ഇപ്പോൾ അയർലൻഡിൽ പ്രവർത്തിക്കുന്ന എട്ട് സ്റ്റോറുകൾക്കൊപ്പം ഈ പുതിയ സ്റ്റോറുകളും B&Q ന്റെ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്ന് കമ്പനി അറിയിച്ചു.

ഹോംബേസ് സ്റ്റോറുകൾ B&Q ബ്രാൻഡിലേക്ക് മാറിയതിന് ശേഷം, ഈ സ്റ്റോറുകൾക്കുള്ള മൊത്തം വിൽപ്പനാ വിസ്തീർണം 9,300 ചതുരശ്ര മീറ്ററിനും മേലായിരിക്കും.

ഈ കരാർ ഭൂമിയുടമകളുടെ അംഗീകാരത്തിനും customary regulatory അനുമതികൾക്കും വിധേയമാണ്. ഇടപാടുകള്‍ അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു.

B&Q ആദ്യ സ്റ്റോറിനെ 2025ന്റെ ആദ്യ പാദത്തിൽ തന്നെ B&Q ബ്രാൻഡിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2025 നകം ത്തന്നെ എല്ലാ സ്റ്റോറുകളും ബ്രാൻഡിലേക്ക് മാറ്റി പൂർത്തിയാക്കാനാണ് പദ്ധതി.

ഇടപാടുകൾ പൂർത്തിയാകുന്ന ശേഷം, മൂന്ന് സ്റ്റോറുകളിലുമുള്ള ജീവനക്കാരുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി, അവർ B&Q ജീവനക്കാരാകുമെന്ന് കമ്പനി അറിയിച്ചു.

B&Q, ബ്രിട്ടനിലും അയർലൻഡിലും 300-ലധികം സ്റ്റോറുകളുള്ള, യു.കെ.-യിലെ  ഏറ്റവും വലിയ ഹോം ഇംപ്രൂവ്മെന്റ് & ഗാർഡൻ റീട്ടെയ്‌ലർ ആണ്. കമ്പനിക്ക് ഏകദേശം 21,000 ജീവനക്കാരുണ്ട്, കൂടാതെ ഓരോ വർഷവും 20 ദശലക്ഷം കസ്റ്റമേഴ്സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments