കരോള്‍ കാണാന്‍ പരോള്‍! ക്രിസ്മസ് ന് 138 തടവുകാർക്ക് താൽക്കാലിക മോചനം

By Rose Malayalam Desk

ക്രിസ്മസിന്റെ ഭാഗമായി 138 തടവുകാർക്ക് താൽക്കാലിക മോചനം അനുവദിച്ചതായി ഐറിഷ് പ്രിസണ്‍ സര്‍വീസ് അറിയിച്ചു. മോചിതരാകുന്നവരുടെ കാലാവധി ഏതാണ്ട് ചില മണിക്കൂറുകൾ മുതൽ ഏഴ് രാത്രിവരെ നില നില്‍ക്കും.

മോചനം ലഭിക്കുന്നവരിൽ പലരും ശിക്ഷയുടെ അവസാന ഘട്ടത്തിലേക്കെത്തിയവരാണ്, എന്നാൽ അപേക്ഷകൾ പരിഗണിക്കുമ്പോൾ അത് പൊതു സുരക്ഷ കൂടി കണക്കിലെടുത്തായിരിക്കും എന്ന് അധികൃതർ വ്യക്തമാക്കി.

ദയയും മാനുഷിക പരിഗണനകളും കൂടാതെ, കുറ്റത്തിന്റെ ആഴവും സ്വഭാവവും,  ഇതുവരെ പൂർത്തിയാക്കിയ ശിക്ഷാവധിയും, തടവിൽ ആയിരിന്നപ്പോൾ നടത്തിയ പെരുമാറ്റവും, മുൻ ക്രിമിനൽ ചരിത്രം എന്നിവയും കണക്കിലെടുക്കും.

മോചന കാലാവധി മണിക്കൂറുകളിൽ നിന്നു ഏഴ് രാത്രിവരെ നീളാം. എല്ലാ മോചനങ്ങളും കർശനമായ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും, ഈ നിബന്ധനകൾ ലംഘിക്കുന്നവരെ  ഉടൻ അറസ്റ്റു ചെയ്യുകയും വീണ്ടും ജയിലിലേക്ക് അയക്കുകയും ചെയ്യുമെന്ന് ഗാർഡായ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW