വയനാട് ദുരന്ത ബാധിതർക്കായി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ കൈത്താങ് : ഭവന നിർമാണത്തിന് തറക്കല്ലിട്ടു.

By Rose Malayalam Desk


വാട്ടർഫോർഡ് : വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു. മാനന്തവാടി കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട്, സണ്ണി വണ്ടന്നൂർ (ഭൂമി നൽകിയ ആൾ), ശ്രീമതി സന്ധ്യ (ഗുണഭോക്താവ്), ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രസ്തുത ഭാവനനിർമാണത്തിനു ഭൂമി നൽകിയ ശ്രി സണ്ണി വണ്ടന്നൂരിനും, സംഭാവന നൽകിയ വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ ഇടവകാംഗങ്ങൾക്കും മാനന്തവാടി കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട് നന്ദി അറിയിച്ചു. കൂടാതെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW