അയർലണ്ടുകാർക്ക് പ്രിയം പെട്രോൾ കാറുകൾ തന്നെ; രാജ്യത്ത് ഹൈബ്രിഡ് വിൽപ്പനയും ഏറുന്നു

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുറയുന്നത് തുടരുന്നു. ഒപ്പം സെപ്റ്റംബര്‍ മാസത്തിലെ ആകെ കാര്‍ വില്‍പ്പനയില്‍ 1.4% കുറവും സംഭവിച്ചിട്ടുണ്ട്.

രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ആകെ 118,926 പുതിയ കാറുകളാണ് വില്‍പ്പന നടന്നതെന്നാണ് The Society of the Irish Motor Industry (SIMI)-യുടെ കണക്ക്. ഇതില്‍ 16,133 എണ്ണം ഇലക്ട്രക് കാറുകളാണ്. അതായത് 13.8%. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആകെ വിറ്റ കാറുകളില്‍ 18% ആയിരുന്നു ഇലക്ട്രിക്.

ഈ വര്‍ഷം സാധാരണ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന 12% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബര്‍ അവസാനം വരെ 26,079 ഹൈബ്രിഡ് കാറുകളാണ് രാജ്യത്ത് ഈ വര്‍ഷം വില്‍പ്പന നടത്തിയത്. ആകെ വിറ്റ കാറുകളില്‍ 22% ആണ് ഹൈബ്രിഡുകള്‍. പ്ലഗ് ഇന്‍ ഹൈബ്രിഡുകളുടെ വില്‍പ്പനയിലും സമാനമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ ആകെ വില്‍പ്പനയില്‍ 11,766 എണ്ണം (10%) ഈ മോഡലുകളാണ്.

എന്നിരുന്നാലും രാജ്യത്ത് ഇപ്പോഴും ഏറെ ആവശ്യക്കാരുള്ളത് പെട്രോള്‍ കാറുകള്‍ക്ക് തന്നെയാണ്. ആകെ വില്‍പ്പനയില്‍ 36,339 എണ്ണവും പെട്രോളാണ്. 26,947 എണ്ണമാണ് ഡീസല്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments