കോര്‍ക്കില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുട്ടി ആശുപത്രിയില്‍. തിങ്കളാഴ്ച രാത്രിയാണ് Charleville-ലെ New Line-ലുള്ള ഒരു വീട്ടില്‍ പ്രശ്‌നം നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ സംഘം വീടിനും, ഒരു വാഹനത്തിനും അക്രമത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.
ആദ്യം Cork University Hospital-ല്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് Temple Street-ല്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.
അതേസമയം വീടിനും പരിസരത്തും ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments