അയർലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി ധനമന്ത്രി മൈക്കൽ മക്ഗ്രാത്ത്

By Rose Malayalam Desk

അയര്‍ലണ്ടിന്റെ പുതിയ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായി നിലവിലെ ധനകാര്യമന്ത്രി മൈക്കേല്‍ മക്ഗ്രാത്ത്. മക്ഗ്രാത്തിനെ ഇയു കമ്മീഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ സഖ്യകക്ഷികള്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവിലെ കമ്മീഷണറായ Fine Gael-ന്റെ Mairead McGuinness-ന് പകരമായി Fianna Fail-ന്റെ മക്ഗ്രാത്ത് സ്ഥാനമേറ്റെടുക്കും.

നേരത്തെ ഇയു Economic and Financial Affairs Council (ECOFIN)-ല്‍ അടക്കം അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള മക്ഗ്രാത്ത്, യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇയു കമ്മീഷണറാകുന്നതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കും.

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും ഉന്നത റാങ്കുള്ള നയതന്ത്രപ്രതിനിധികളാണ് കമ്മീഷണര്‍മാര്‍. ഇയു നയങ്ങള്‍ രൂപീകരിക്കുക, പരിഷ്‌കരിക്കുക മുതലായവയാണ് കമ്മീഷണര്‍മാരുടെ കടമ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW