അയര്‍ലണ്ടില്‍ ഈയാഴ്ച ചൂട് കുത്തനെ വര്‍ദ്ധിക്കും. വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിക്ക് മുകളിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.
ഇന്ന് (ചൊവ്വ) രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. 14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ 5 ഡിഗ്രി വരെ താപനില കുറഞ്ഞേക്കാം.
നാളെയും നല്ല വെയില്‍ ലഭിക്കുന്നത് തുടരും. അതേസമയം പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ചാറ്റല്‍ മഴ വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് മാറും. 14 മുതല്‍ 19 ഡിഗ്രി വരെയാകും പകല്‍ പരമാവധി അന്തരീക്ഷ താപനില. രാത്രിയില്‍ അത് 10 മുതല്‍ 7 ഡിഗ്രി വരെ താഴുകയും ചെയ്യും.
വ്യാഴാഴ്ച നല്ല വെയില്‍ ലഭിക്കുകയും, താപനില 17 മുതല്‍ 20 ഡിഗ്രി വരെ ഉയരുകയും ചെയ്യും. രാത്രിയിലും വരണ്ട കാലാവസ്ഥ തുടരും. 9 ഡിഗ്രി വരെ താപനില താഴ്‌ന്നേക്കാം.
വെള്ളിയാഴ്ച ചൂട് വീണ്ടും വര്‍ദ്ധിക്കുകയും, താപനില 17 മുതല്‍ 21 ഡിഗ്രി വരെ ഉയരുകയും ചെയ്യും. രാത്രിയില്‍ 8 ഡിഗ്രി വരെ താഴുകയും ചെയ്യും.
ശനിയാഴ്ച താപനില വീണ്ടുമുയര്‍ന്ന് 22 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും, ശേഷം അടുത്തയാഴ്ച രാജ്യം വീണ്ടും തണുപ്പിലേയ്ക്ക് മടങ്ങിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments