“അത് കിളിക്കൂടല്ലെടാ, സിംഹത്തിന്റെ കൂടാ…”; രസിപ്പിക്കുന്ന ടീസറുമായി ഗ്ർർർ..

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജെയ്. കെ സംവിധാനം ചെയ്യുന്ന ‘ഗ്ര്‍ര്‍ര്‍..’ എന്ന ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജെയ് തന്നെയാണ്.

തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേയ്ക്ക് ഒരാള്‍ അതിക്രമിച്ച് കയറുന്നതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. കോമഡി എന്റര്‍ടെയ്‌നറായാണ് ‘ഗ്ര്‍ര്‍ര്‍..’ ഒരുങ്ങുന്നത്.

ജയേഷ് നായരാണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം ഡോണ്‍ വിന്‍സന്റ്, കൈലാസ് മേനോന്‍, ടോണി ടാര്‍സ്. എഡിറ്റിങ് വിവേക് ഹര്‍ഷന്‍.

ടീസര്‍ കാണാം:

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion