അമ്പരപ്പിക്കുന്ന വിക്രം; ‘തങ്കലാൻ’ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

ചിയാന്‍ വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ എന്ന ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന മേക്കിങ് വീഡിയോ പുറത്തുവിട്ടു. വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ റിലീസ് ചെയ്തത്.

പ്രധാനമായും സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കഥാപാത്രമായി മാറാന്‍ വിക്രം എടുത്ത കഷ്ടപ്പാടുകള്‍ വീഡിയോയില്‍ നിന്നും വ്യക്തമാണ്.

കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്ത് ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവികാ മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ആദ്യം റിലീസ് തീയതി തീരുമാനിച്ച ചിത്രത്തിന്റെ പുതുക്കിയ തീയതി പുറത്തുവിട്ടിട്ടില്ല.

വീഡിയോ കാണാം:

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion