ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനം

By Rose Malayalam Desk

ഗാൽവേ: ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനവും തിരുകർമ്മങ്ങളും പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു.
പ്രശസ്ത ധ്യാനഗുരുവും സെമിനാരി അധ്യാപകനും ആത്മീയ ഗ്രന്ഥകർത്താവുമായ റവ. ഡോ. ജെയിംസ്  കിളിയനാനിക്കൽ അച്ചനാണ് ധ്യാനം നയിക്കുന്നത്. താമരശേരി പുല്ലൂരാംപാറ ബഥാനിയ റെന്യൂവൽ സെൻ്റർ ധ്യാനകേന്ദ്രo മുൻ ഡയറക്ടറും തലശ്ശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസറുമാണ് ഫാ. ജെയിംസ് കിളിയാനിക്കൽ.  

ഗാൽവേ മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ വച്ചാണ് ധ്യാനം നടക്കുക.

പെസഹ വ്യാഴം (മാർച്ച് 28) രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയും, ദുഃഖവെള്ളിയാഴ്ച (മാർച്ച് 29) രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയുമാണ് ധ്യാനവും വിശുദ്ധ വരാ തിരുകർമങ്ങളും  നടത്തപെടുന്നത്.

ആത്മവിശുദ്ധീകരണത്തിലൂടെ ഇശോയുടെ ഉയിർപ്പ് തിരുന്നാളിനായി നമുക്കൊരുങ്ങാൻ വിശുദ്ധ വാര തിരുകർമങ്ങളിലേക്കും ധ്യാനത്തിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW