വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി

By Rose Malayalam Desk

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ റവ. ഫാ. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി.

നാൽപ്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ Clonmel Holy Cross Hill-ലേക്ക് നടത്തിയ വി. കുരിശിന്റെ വഴി വളരെ ഭക്തി നിർഭരമായി. Deacon MG Lazerus പീഡാനുഭവ സന്ദേശം നൽകി.

24.03.23 ഞായറാഴ്ച 3:30-ന് ഫാ. ജോമോൻ കാക്കനാട്ട് ഓശാന തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികനും, ഫാ. ടോം റോജർ സഹ കാർമ്മികനും ആയിരുന്നു. തുടർന്ന് കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.

പെസഹാ വ്യാഴം 1:30-ന് ആഘോഷമായ പരി. കുർബാന, കാലുകഴുകൾ ശുശ്രൂഷ, അപ്പം മുറിക്കൽ

29.03.24 ദുഃഖവെള്ളി 5:30-ന് ആഘോഷമായ വി. കുരിശിന്റെ വഴി, പീഡാനുഭവ തിരുകർമ്മങ്ങൾ, നേർച്ച കഞ്ഞി.

ശനിയാഴ്ച 4 മണിക്ക് ഉയിർപ്പ് തിരുകർമ്മങ്ങൾ, ആഘോഷമായ പരി. കുർബാന, പുത്തൻ തീ, വെള്ളം വെഞ്ചിരിപ്പ് തുടർന്ന് സ്നേഹവിരുന്ന്.

ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരും കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW