അയർലണ്ട് തെരഞ്ഞെടുപ്പിൽ മലയാളത്തിൽ ഇലക്ഷൻ പ്രചരണ വീഡിയോയുമായി സൗത്ത് ഡബ്ലിൻ ഗ്രീൻ പാർട്ടി സ്ഥാനാർഥി അഡ്വ. ജിതിൻ റാം

By Rose Malayalam Desk

ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ സൗത്ത് ഡബ്ലിനെ പ്രതിനിധീകരിക്കുന്ന ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയും, മലയാളിയുമായ അഡ്വ. ജിതിൻ റാമിന്റെ ഇലക്ഷൻ പ്രചരണ വീഡിയോ മലയാളത്തിൽ. ജൂൺ 7-ന് നടക്കുന്ന കൗൺസിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.രാജ്യത്തെ ചെറുതല്ലാത്ത മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയിൽ, സമ്മതിദായകരോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ജിതിൻ.

https://www.instagram.com/reel/C4k_rd2M44g/?igsh=OGRlb2R5bnR6ejRi

അയർലണ്ടിലെ പ്രവാസികൾക്കിടയിൽ ഷീലാ പാലസ്, റോസ് മലയാളം എന്നീ സ്ഥാപനങ്ങളിലൂടെ സംരംഭകനായും, ഡബ്ലിനിലെ ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സിൽ ഇമിഗ്രേഷൻ, പ്രോപ്പർട്ടി എന്നിവയുടെ നിയമവശങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ എന്ന നിലയിലും അറിയപ്പെടുന്ന ജിതിൻ റാം, പ്രവാസി സമൂഹത്തിനാകെ അഭിമാനിക്കാവുന്ന തരത്തിലുള്ള ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങുകയാണ്.

https://www.instagram.com/reel/C4k-xgzMsJi/?igsh=MW1rM3lhdW5rOXppYg==

നേരത്തെ ഫാമിലി വിസ അടക്കമുള്ള ഒട്ടനവധി പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ജിതിൻ, കൗൺസിലറായി വിജയിക്കുകയാണെങ്കിൽ കുടിയേറ്റക്കാർ അനുഭവിക്കുന്ന ഒരുപിടി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും എന്നതാണ് വസ്തുത.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW