ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ആശുപത്രി വിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടത് കാരണം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്, ടെസ്റ്റുകളില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എങ്കിലും മുന്‍കരുതലെന്നോണം ഏഴ് ദിവസം ആശുപത്രിയില്‍ തുര്‍ന്ന പ്രസിഡന്റ് ഇന്നലെ ഓഫിസില്‍ തിരികെയെത്തി.
ആശുപത്രിയിലെ ജീവനക്കാരുടെ പരിചരണത്തിന് നന്ദിയറിയിക്കുന്നതായി പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ലിയോ വരദ്കറുമായി നേരത്തെ തീരുമാനിച്ച ഒരു കൂടിക്കാഴ്ചയ്ക്കായി ഹിഗ്ഗിന്‍സ് എത്തും.
ആശുപത്രിവാസം കഴിഞ്ഞെങ്കിലും ഏതാനും ആഴ്ചകള്‍ കൂടി പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് ഹിഗ്ഗിന്‍സിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments