ഗാർഡ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷണം പോയി; ക്രിമിനൽ അന്വേഷണം ആരംഭിച്ച് അധികൃതർ

By Rose Malayalam Desk

Co carlow-യിലെ ഒരു ഗാർഡ സ്റ്റേഷനില്‍ നിന്നും പിടികൂടിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ മോഷണംപോയതിനെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ഏകദേശം 100,000 യൂറോയോളം വില വരുന്ന അളവിലുള്ള കഞ്ചാവാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റേഷനില്‍ നിന്നും കാണാതായിരിക്കുന്നത്. കൌണ്ടിയില്‍ നടന്ന ഒരു ഓപ്പറേഷനില്‍ കണ്ടെത്തിയ ഈ മയക്കുമരുന്നുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇവ മോഷണം പോയതായി കണ്ടെത്തിയ ഉടന്‍ തന്നെ സീനിയര്‍ ഗാര്‍ഡ ഓഫീസര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ഫോറന്‍സിക്ക് പരിശോധനകളും മറ്റ് രീതിയിലുള്ള തിരച്ചിലുകളും നടത്തുകയും ചെയ്തു.

രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശത്തുള്ള ഒരു ഗാര്‍ഡ സ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന മയക്കുമരുന്നകള്‍ വ്യാപക അളവില്‍ നഷ്ടമായിരിക്കുന്നുവെന്നും മയക്കുമരുന്ന് കണ്ടെത്തുന്നതിനുള്ള ഊര്‍ജിത അന്വേഷണങ്ങള്‍ നടത്തി വരികയാണ് എങ്കിലും ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നും ഗാര്‍ഡയുടെ വക്താവ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW