കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു; 21 ടീമുകൾ അണിനിരക്കുന്ന വള്ളംകളി മെയ് 19-ന്

By Rose Malayalam Desk

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു. കഴിഞ്ഞവർഷം ആരംഭിച്ച് 18 ടീമുകളിലൂടെ വിജയകരമായ കേരളഹൗസ് വള്ളംകളി ഈ വർഷം മെയ്‌ 19-ന് പ്രഖ്യാപിക്കപ്പെട്ട് ഒരാഴ്ചക്കുള്ളിൽ പരമാവധി പങ്കെടുക്കാൻ പറ്റുന്ന 21 ടീമുകളും രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

അതിന്റെ ഏറ്റവും വലിയ പ്രത്യേകത 21 ടീമുകളിൽ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാങ്ങളെ പ്രതിനിധീകരിച്ചു ടീമുകൾ പങ്കെടുക്കുന്നു എന്നുള്ളതാണ്.
അതായത് ദക്ഷിണേന്ത്യ കേരള ഹൗസിന്റെ ബാനറിൽ അയർലണ്ടിൽ ഒന്നിക്കുന്നു.

വരും വർഷം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമായുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വള്ളം കളിയാണ് കേരളാ ഹൗസ് ലക്ഷ്യമിടുന്നത്. ഇന്ത്യ എന്ന വികാരം കേരളാ ഹൗസിന്റെ ബാനറിൽ അണിനിരത്തുന്നതിനായിട്ടുള്ള ശ്രമങ്ങളുമായി തങ്ങൾ മുന്നോട്ടു പോകുകയാണെന്ന് സംഘാടകർ പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW