‘അയ്യാ എന്നയ്യാ’ അയ്യപ്പഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

By Rose Malayalam Desk

മണ്ഡലകാലത്ത് മനസ്സിൽ നിന്ന് മണികണ്ഠനെക്കുറിച്ച്, ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ  കെ ആർ അനിൽകുമാർ കുറിച്ച ഏതാനും വരികൾ  ഒരു അയ്യപ്പഭക്തിഗാനത്തിന്റെ രൂപത്തിൽ യൂട്യൂബിൽ റിലീസ് ചെയ്തു.

അനിൽ ഫോട്ടോസ് & മ്യൂസിക്കിന്റെ ബാനറിൽ  ‘അയ്യാ എന്നയ്യാ’ എന്ന പേരിലുള്ള ഈ ഗാനം പ്രവാസലോകത്തുള്ള ഒരു അയ്യപ്പഭക്തന്റെ വിലാപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബിനേഷ് ബാബുവിന്റെ സംഗീതത്തിൽ, സംഗീത ആദ്ധ്യാപകനും  പിന്നണി ഗായകനുമായ ഹരികൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജനുവരി 14 ഞായറാഴ്ച്ച  ഡബ്ലിൻ Ballymount VHCCI ക്ഷേത്രാങ്കണത്തിൽ നടക്കുന്ന മകരവിളക്ക് മഹോത്സവചടങ്ങിൽ വച്ച്  ‘അയ്യാ എന്നയ്യാ’ ഓഡിയോയുടെ  പ്രകാശനം ഔദ്യോഗികമായി നടത്തപ്പെടും.

ഈ ഗാനം കേൾക്കാൻ:

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW